കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. രണ്ട് കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.
കാസർഗോഡ് കെട്ടിടം തകർന്നുവീണു. വോർക്കാടി സുങ്കതകട്ടയിലാണ് സംഭവം; ആളപായമില്ല
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. കാസർഗോഡ് വോർക്കാടി സുങ്കതകട്ടയിലാണ് സംഭവം. ആളപായമില്ല. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫിസുകളും ഒഴിപ്പിച്ചിരുന്നു.
0 Comments