തിരുവനന്തപുരം : കശ്മീർ സംബന്ധിച്ച ജലീലിന്‍റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എൽഡിഎഫും വ്യക്തമാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. 2016 ൽ എളമരം കരീമിന് ബേപ്പൂർ സീറ്റ് നിഷേധിച്ചത് കെ ടി ജലീലിന് മന്ത്രി സ്ഥാനം നൽകുന്നതിനാണ്.
തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നൽകിയത്. മന്ത്രിയെന്ന നിലയിൽ പ്രോട്ടോക്കോൾ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്.
ഷാർജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളിൽ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
ചെറിയാന്‍ ഫിലിപ്പിന്‍റെ വാക്കുകള്‍ ഇങ്ങനെ -
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സമിതിയുടെ നേതാവായിരുന്നു ജലീൽ. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സിപിഎമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീൽ. മുഗൾ രാജാക്കളിൽ ഏറ്റവും അധമനായിരുന്ന ഔറംഗസേബിനെ വാനോളം പുകഴ്ത്താനും ജലീൽ മടിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ചരിത്ര വിശകലനങ്ങളിൽ പലതും വര്‍ഗീയ വിഷം പുരണ്ടതാണ്.
പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നു വിളിക്കുന്ന കെ ടി ജലീലിനോട് രാജ്യ സ്നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാൻ വാദത്തിന് സമാന്തരമായി മലബാറിൽ മാപ്പിളസ്ഥാൻ വാദമുയർത്തിയവരുടെ ആത്മീയ പിൻഗാമിയാണ് ഇദ്ദേഹം.
0 Comments