banner

ഗവർണർക്കെതിരെ നടപടിക്കൊരുങ്ങി കേരള സർവകലാശാല

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമദ് ഖാന് എതിരെ നീക്കവുമായി കേരള സർവ്വകലാശാല. വിസി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന സർവകലാശാലയുടെ വിലയിരുത്തലിലാണ് നീക്കം. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും എന്നാണ് സൂചന. സർവ്വകലാശാല വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവ്വകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്.

എന്നാൽ ചാൻസലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സർവ്വകലാശാല നോമിനിയെ സമയത്ത് നൽകാത്തതിനാലായിരുന്നു നീക്കം. പിന്നീട് തീരുമാനിക്കുന്നത് പ്രകാരം സർവ്വകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് രാജ്ഭവൻ അറിയിച്ചു. എന്നാൽ സർവകലാശാലയുടെ പ്രതിനിധി ഇല്ലാതെ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതാണ് നീക്കത്തിന് പിന്നിലെ കാരണം. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും സർവ്വകലാശാലയുടെ ആലോചനയിലുണ്ട്.

Post a Comment

0 Comments