banner

പാൻക്രിയാസ് ബലപ്പെടുത്താൻ വൃക്കരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണ വിഭവങ്ങൾ



ശരീരത്തിന്‍റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ലിപിഡുകള്‍ തുടങ്ങിയവ ദഹിപ്പിക്കാനും പാന്‍ക്രിയാസ് സഹായിക്കുന്നു.

ksfe prakkulam

ദഹനത്തെ സഹായിക്കുന്ന ദീപനരസങ്ങള്‍ക്ക് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുകളും പാന്‍ക്രിയാസ് ഉൽപാദിപ്പിക്കുന്നു. പാന്‍ക്രിയാസിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഇതിനാല്‍ വളരെ പ്രധാനമാണ്.

നാം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പാൻക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാന്‍ക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും.

പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉൽപാദനം ഊര്‍ജ്ജിതപ്പെടുത്താൻ മഞ്ഞള്‍ സഹായിക്കും. പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉൽപാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും.

അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി വെളുത്തുള്ളി പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. പ്രകൃതിദത്ത ആന്‍റിബയോട്ടിക്കായ വെളുത്തുള്ളി തേന്‍, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിന്‍റെ ഗുണം അധികരിക്കുന്നു. പാന്‍ക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വര്‍ദ്ധിപ്പിക്കുന്നു.

Post a Comment

0 Comments