banner

കിഫ്ബി കേസ് ഇഡിയുടെ പരിധിയിൽ വരില്ല; തോമസ് ഐസക്കിന് പ്രതിപക്ഷ നേതാവിൻ്റെ പിന്തുണ

കിഫ്ബി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനോടു പ്രതികരിക്കുമ്പോഴാണ് സതീശൻ ഇഡിയെ വിമർശിച്ചത്. 

കിഫ്ബി കേസ് ഇഡിയുടെ പരിധിയിൽ വരില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മസാല ബോണ്ടിൽ ഇടപെടാൻ ഇഡിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി ബജറ്റിനു പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബജറ്റിനകത്തേക്കു തന്നെ വരും. സർക്കാരിന്റെ ബാധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വർഷത്തെ സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ഇഡി അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ട്. 

അത് ഇഡിയുടെ അന്വേഷണ പരിധിയിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇഡിയുടെ അന്വേഷണ പരിധി. തോമസ് ഐസക്കിന് ഇഡി നൽകിയ നോട്ടിസിന് പ്രസക്തിയില്ല.' വിഡി സതീശൻ പറഞ്ഞു.

Post a Comment

0 Comments