കൊച്ചി : കെട്ടിടം പണിപൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ വെണ്ണല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം അടച്ചുപൂട്ടി കിഫ്ബി. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് തരാതിരിക്കുകയായിരുന്നുവെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി.
കിഫ്ബി കെട്ടിടം പണിക്കായി ഇന്റല്‍ കമ്പനിക്കായിരുന്നു കരാര്‍ കൊടുത്തത്. ഇന്റലിന് പണം നല്‍കണമെങ്കില്‍ സ്‌കൂളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. സ്‌കൂള്‍ മൈതാനം കേട് വരുത്തി, സൗരോജ സംവിധാനം താറുമാറാക്കി, പൊടിപിടിച്ചത് ശരിയാക്കിയില്ല തുടങ്ങി പന്ത്രണ്ടോളം കാരണങ്ങളാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പറയുന്ന കാരണങ്ങള്‍.
18 വര്‍ഷമായി ഇവിടെ പ്ലസ്ടു അനുവദിച്ചിട്ട്. പക്ഷെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിനായുള്ള ആവശ്യം ഉയര്‍ന്നതോടെ 3.50 കോടി മുടക്കി കിഫ്്ബിയെ ഏല്‍പ്പിക്കുകയായിരുന്നു. എല്ലാ പണിയും പൂര്‍ത്തിയാക്കുകയും ചെയ്തു.
0 Comments