പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അതേ സമയം, അപകടത്തിന് ശേഷം മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത കുരുക്കുണ്ടായി. അധികൃതരുടെ അലംഭാവം മൂലമാണ് ഗതാഗത തടസ്സമുണ്ടായതെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിച്ചു.
കരിക്കോട് ഷാപ്പ് മുക്കിന് സമീപം കാർ കെ.എസ്.ആർ.ടി.സി.ബസുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം തകർന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസിലാണ് എതിർദിശയിൽ വരുകയായിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്ന് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് ഗതാഗതക്കുരുക്ക് മാറിയത്. വിവരമറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് അഗ്നി രക്ഷ സേനയും കിളികൊല്ലൂർ പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments