പാലക്കാട് : രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇതിലെ നാലു പേരെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയപാത 966 തുപ്പനാട്, രാവിലെ പതിനൊന്ന് മണിക്കാണ് അപകടം നടന്നത്. അഞ്ചു പേരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. സുമേഷ് (36), അഞ്ജലി (25), അനുഷ (21), ഷിജു (36), റംല (55), ഇളങ്കോ (56), സുമതി (60), ഗ്രീഷ്മ (22), ഫാത്തിമ ബീബാത്തു (25) എന്നിവർക്കാണ് പരിക്കേറ്റത്.
പെരിന്തൽമണ്ണയിൽ നിന്നും വരുന്ന കെഎസ്ആർടിസി ബസും പാലക്കാട് നിന്നും വരുന്ന കെഎസ്ആർടിസി ബസും തമ്മിൽ ഇടിച്ചാണ് അപകടം നടന്നത്. പാലക്കാട് നിന്നും വന്ന ബസ് റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
0 تعليقات