Latest Posts

ജീവനക്കാരില്‍ നിന്ന് നഷ്ടം തിരിച്ചു പിടിക്കാന്‍ ഉത്തരവിറക്കി കെഎസ്ആര്‍ടിസി



തിരുവനന്തപുരം : സര്‍വ്വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. 

ksfe prakkulam

ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ കെഎസ്ആര്‍ടിസി ഉത്തറവിറക്കി. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാന്‍ ഉത്തരവില്‍ പറയുന്നു.

ജൂണ്‍ 26ന് സര്‍വ്വീസ് മുടക്കിയ തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ജീവനക്കാരില്‍ നിന്നാണ് നഷ്ടം തിരികെ പിടിക്കുക. പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി എടുത്തിച്ചുള്ളത്. 49 ഡ്രൈവര്‍മാരില്‍ നിന്നും 62 കണ്ടക്ടര്‍മാരില്‍ നിന്നുമാണ് പണം ഈടാക്കുക.

ഇത് കൂടാതെ 2021 ജൂലൈ 12ന് സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പില്‍ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത സാഹചര്യത്തില്‍ സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ എട്ട് ജീവക്കാരില്‍ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവായിട്ടുണ്ട്.

0 Comments

Headline