കൊച്ചി : സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെഎസ്ആർടിസി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നിലപാടറിയിച്ചത്. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
ശമ്പളവിതരണത്തിന് സർക്കാർ മുൻഗണന നൽകണമെന്ന് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിലാണ് സർക്കാർ വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചത്. ഇപ്പോൾ ശമ്പളം നൽകാനുള്ള അവസ്ഥയിൽ അല്ല.
സർക്കാർ സഹായം നൽകിയാൽ മാത്രമേ ശമ്പളം നൽകാനാകൂ. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കണമെന്ന് സർക്കാരുടെ ഭാഗത്തുനിന്ന് നിർദേശം ഉണ്ടായിരുന്നു. എന്നാൽ അത് നടപ്പാക്കാനായില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ധനസഹായം അനുവദിക്കാത്തതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി പറയുന്നു
0 Comments