കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ജലീല്‍ കേരള ഹൗസില്‍ നിന്ന് മടങ്ങിയത്. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് മടക്കം.
ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയത് മുന്‍ നിശ്ചയ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെത്തിയ കെ ടി ജലീല്‍ വളാഞ്ചേരിയിലേക്ക് തിരിച്ചു.നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് തിരിച്ചു. അതേസമയം ജലീല്‍ മടങ്ങിയത് വീട്ടില്‍നിന്ന് സന്ദേശം ലഭിച്ചതിനാലെന്ന് എ.സി.മൊയ്തീന്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ സംബന്ധിച്ച ജലീലിന്റെ എഫ് ബി പോസ്റ്റ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. വിഷയത്തില്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങളുന്നയിച്ചെങ്കിലും ജലീല്‍ പ്രതികരിച്ചില്ല.
0 Comments