banner

ഉത്തരേന്ത്യയിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദാരഞ്ജലി അര്‍പ്പിച്ച് കുവൈറ്റ് അമീര്‍



കുവൈറ്റ്‌ : ഉത്തരേന്ത്യയിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദാരഞ്ജലി അര്‍പ്പിച്ച് കുവൈറ്റ് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് . ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അമീര്‍ അനുശോചന സന്ദേശം അയച്ചു .

ksfe prakkulam



മരിച്ചവരോട് അമീർ സാന്ത്വനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഉത്തരേന്ത്യയിലുടനീളം ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഞായറാഴ്ച അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ പ്രകൃതി ദുരന്തത്തിനിടയിൽ മരണപെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു.

കൂടാതെ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് യും ഉത്തരേന്ത്യയിൽ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇരയായവർക്ക് അനുശോചന സന്ദേശം അയച്ചു.

മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തുവെന്നും കുവൈറ്റ്‌ വാർത്ത ഏജൻസി കുന റിപ്പോർട്ട്‌ ചെയ്തു.

Post a Comment

0 Comments