banner

കപ്പലണ്ടിക്ക് പിന്നാലെ ലെയ്‌സ്; കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ചതായി ആരോപണം; ഒരാൾ അറസ്റ്റിൽ

കൊല്ലം : വാളത്തുങ്കലിൽ ലെയ്‌സ് നൽകാതിരുന്നതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ലെയ്‌സ് നൽകാതിരുന്നതിനെ തുടർന്നാണ് മർദ്ദനമെന്ന ആരോപണം പൊലീസ് തള്ളി.

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറയുന്നത്. എന്നാൽ ലെയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പരാതി സ്വീകരിച്ച പൊലീസ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ. 

കണ്ടു പരിചയമുള്ളവരാണ് തന്നെ മർദ്ദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. എട്ടോളം പേർ ചേർന്ന് മർദ്ദിച്ചു എന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു.

കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠൻ്റെ പരാതി. തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മ‍ര്‍ദ്ദിച്ചെന്ന് നീലകണ്ഠൻ പറയുന്നു. അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമത്തിൽ സാരമായി പരിക്കേറ്റ നീലകണ്ഠനെ കണ്ണൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Post a Comment

0 Comments