banner

വീടിന് പിറകിലെ വിറക് പുരയില്‍ ചാരായ വാറ്റും വില്‍പ്പനയും; 55കാരൻ അറസ്റ്റിൽ



കോട്ടയം : വീടിന് പിറകിലെ വിറക് പുരയില്‍ ചാരായ വാറ്റും വില്‍പ്പനയും നടത്തിയ സംഭവത്തിൽ 55കാരനെ എക്സൈസ് പിടികൂടി. അരീപ്പറമ്പ് സ്വദേശിയാണ് എക്സൈസിന്റെ പിടിയിലായത്. മണര്‍കാട് അരീപ്പറമ്പ് കളത്തൂര്‍ വീട്ടില്‍ മനോജിനെ (55)യാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


ksfe prakkulam

ഓണക്കാലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായാണ് ഇയാള്‍ ചാരായം വന്‍ തോതില്‍ നിര്‍മ്മിച്ചിരുന്നത്.വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടില്‍ എത്തിയ ശേഷം ചാരായ നിര്‍മ്മാണം നടത്തുകയായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് വലിയ തോതില്‍ ചാരായം വാറ്റുകയും ലിറ്ററിന് 1500 രൂപ നിരക്കില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ഇതില്‍ വന്‍ ലാഭം ലഭിച്ചതോടെയാണ് ലോക്ക്ഡൗണിനു ശേഷവും ഇയാള്‍ വ്യാജ വാറ്റ് തുടര്‍ന്നത്.

വീടിനു പുറകിലെ ഷെഡില്‍ 16 ലിറ്ററിന്റെ കുക്കര്‍ സ്ഥാപിച്ച ശേഷം ഈ കുക്കര്‍ ഉപയോഗിച്ച്‌ വാറ്റ് ചാരായം തയ്യാറാക്കുകയാണ് ചെയ്തിരുന്നത്. വലിയ ബക്കറ്റുകളില്‍ കോടയും നിറച്ചുവച്ചിരുന്നു.

ശനിയാഴ്ച രാവിലെ ആവശ്യക്കാരെന്ന വ്യാജേനെയാണ് മഫ്തിയില്‍ എത്തിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു . 1000 രൂപ ലിറ്ററിന് വില പറഞ്ഞുറപ്പിച്ച ശേഷം പ്രതി എക്സൈസ് സംഘത്തിന് വാറ്റ് ചാരായം കൈമാറാന്‍ എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു.തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും വാറ്റും കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫിസര്‍ പി.ജി ഗോപകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മാമ്മന്‍ സാമുവല്‍, ലാലു തങ്കച്ചന്‍, ദീപു ബാലകൃഷ്ണന്‍, നിമേഷ്, ജോസഫ് തോമസ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ വിജയ രശ്മി എന്നിവരുടെ സംഘം പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments