ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ബില്‍ ബുധനാഴ്ച നിയമസഭ പരിഗണിക്കും. അന്ന് തന്നെ ലോകായുക്ത ബില്ലും സഭയില്‍ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സര്‍വകലാശാലകളില്‍ ചാന്‍സിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്.
സിപിഐ ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ സഭാ സമ്മേളനം. ഈ സഹാചര്യത്തില്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കരുതിയ ബില്ലുകളില്‍ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരിഗണിക്കാന്‍ കഴിയാതെ പോകുന്ന മറ്റു ബില്ലുകള്‍ അതിനുശേഷം സഭ ചേരുന്ന ദിവസങ്ങളില്‍ പരിഗണിക്കും
വിസിയെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ത്താനാണു തീരുമാനം. ചാന്‍സലറുടെയും യുജിസിയുടെയും സര്‍വകലാശാലയുടെയും പ്രതിനിധിക്കു പുറമേ സര്‍ക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തും
0 Comments