banner

ടിപ്പര്‍ ലോറിയുടെ ക്യാരിയര്‍ വൈദ്യുതി ലൈനില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



മാനന്തവാടി (വയനാട്) : ടിപ്പർ ലോറിയുടെ ക്യാരിയർ വൈദ്യുത ലൈനിൽ കുടുങ്ങി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. തൊണ്ടര്‍നാട് വാളാംതോട് ക്രഷറിലാണ് വൈദ്യുതി ആഘാതമേറ്റ് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചത്. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. 

രാവിലെ പത്തരയോടെയായിരുന്നു അപകടം. ബോഡിക്കുള്ളിലുണ്ടായിരുന്ന വെള്ളം ഒഴുക്കി കളയാന്‍ ക്യാരിയര്‍ പൊക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ കുടുങ്ങി. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments