banner

ഇന്ത്യയില്‍ പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് പഠനം

രാജ്യത്ത് പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലുള്ള അര്‍ബുദ രോഗികളില്‍ 5.9 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദമുള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. അര്‍ബുദം ബാധിച്ച് മരണപെട്ടവരില്‍ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്. 

കൂടാതെ ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്നതും ശ്വാസകോശ അര്‍ബുദമാണെന്ന് പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ റജിസ്ട്രീസ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നതും പുകവലിയാണ്. പുകവലി ഉത്പന്നങ്ങളുടെ വര്‍ധിച്ചു വരുന്ന ഉപയോഗവും ഇതിന് കാരണമായി പറയുന്നു.
എന്നാല്‍ ഈ അടുത്ത കാലങ്ങളിലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ കേസുകള്‍ വര്‍ധിച്ചുവരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

പുകവലിക്കാരുമായുള്ള ഇടപഴകളും സഹവാസവും അതുമൂലമുണ്ടാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടുബാക്കോ സ്‌മോക്ക്, വായു മലിനീകരണം, റാഡണ്‍ ഗ്യാസ് ശ്വസിക്കുന്നത്, ചില ജനിതക കാരണങ്ങള്‍ ഇവയെല്ലാമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പുരുഷന്മാരിലെ ശ്വാസകോശ അര്‍ബുദത്തിന് വൈറ്റമിന്‍ ബി6, ബി12 എന്നിവയുടെ അമിതതോതും കാരണമായി പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് ചൂണ്ടികാണിച്ചിരിക്കുന്നത്.

പല രോഗങ്ങള്‍ കാരണം വൈറ്റമിന്‍ ബി12 ന്റെ തോത് ഉയരാം. കരള്‍ രോഗം, പ്രമേഹം, വൃക്കരോഗം, മറ്റ് ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയും വൈറ്റമിന്‍ ബി12 ന്റെ തോത് ഉയരാന്‍ കാരണമായി പറയുന്നു. പുരുഷന്മാരില്‍ മാത്രമല്ല ഇന്ത്യയില്‍ സ്ത്രീകളിലും ശ്വാസകോശ അര്‍ബുദ കേസുകളില്‍ വര്‍ധന കാണപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. 

വളരെ വൈകിയ വേലകളിലാണ് ശ്വാസകോശ രോഗങ്ങള്‍ നിര്‍ണയിക്കുന്നത്. ക്ഷയം പോലുള്ള മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമായി ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നും ഒരു കാരണമാണ്. ദഹെല്‍ത്ത്‌സൈറ്റ്.കോമിന് വേണ്ടി കോയമ്പത്തൂര്‍ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ടി. സുജിത് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്താക്കിയത്.

إرسال تعليق

0 تعليقات