പാലക്കാട് : അട്ടപ്പാടി മധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണി തുറന്നുപറഞ്ഞാണ് ജഡ്ജി രംഗത്തെത്തിയത്.
മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയുടെ പകർപ്പിലായിരുന്നു പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന കാര്യം ജഡ്ജി വെളിപ്പെടുത്തിയത്. ഹൈക്കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന താക്കീതും മാദ്ധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടുത്തിക്കൊണ്ടുള്ള മോശം വാർത്തകൾ വരുമെന്ന ഭീഷണിയുമായിരുന്നു ജഡ്ജിക്ക് നൽകിയത്. 3, 6, 8, 10, 12 പ്രതികളുടെ അഭിഭാഷകനായിരുന്നു ഇത്തരത്തിൽ ജഡ്ജിയോട് ഭീഷണിപ്പെടുത്തിയത്.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടമിറിക്കാൻ ശ്രമിച്ചെന്നുമുള്ള പ്രോസിക്യൂഷന്റെ പരാതിയിലാണ് 12 പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയത്. ഇതിന്റെ വിധിപ്പകർപ്പിലായിരുന്നു ജഡ്ജി പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണിയെക്കുറിച്ച് പരാമർശിച്ചത്.
0 Comments