banner

വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്തു, മദ്രസാഅധ്യാപകര്‍ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്ത അധ്യാപകര്‍ അറസ്റ്റില്‍. തിരുമിറ്റക്കോട് കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ അധ്യാപകരായ നീലഗിരി സ്വദേശി ഇര്‍ഷാദ് അലി (29), വാവനൂര്‍ സ്വദേശി ഫസല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്.

കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു.
കൗണ്‍സിലിംഗിലാണ് അധ്യാപകന്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വിവരം വിദ്യാര്‍ത്ഥി തുറന്നുപറയുന്നത്.

പിന്നീട് മറ്റൊരു വിദ്യാര്‍ത്ഥി രണ്ടാമത്തെ അധ്യാാപകനെതിരെയും ആരോപണമുന്നയിക്കുകയായിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

إرسال تعليق

0 تعليقات