banner

എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ട് വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി, പരിഹസിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം : മുസ്ലീം ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് വേണമെന്ന മഞ്ഞളാംകുഴി അലിയുടെ ആവശ്യത്തിനാണ് മുഖ്യമന്ത്രിയുടെ പരിഹാസം. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെയായിരുന്നു ജില്ലകളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് സര്‍ക്കാര്‍ പരിഗണിക്കുമോയെന്ന് മഞ്ഞളാംകുഴി അലി ചോദിച്ചത്.

ksfe prakkulam


‘സില്‍വര്‍ലൈന്‍ പദ്ധതി ഒരുപാട് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ. കാര്‍ഷികോത്പാദനം നഷ്ടപ്പെടും, ഫലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും, അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേപോലെ പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയസാധ്യതയുള്ളതുമാണ് . ഇതിനാല്‍ തന്നെ ഈ പദ്ധതി കേരളത്തിന് യോജിച്ചതല്ല. ഇതിന് പകരം പെട്ടെന്ന് യാത്രക്കാരെ എത്തിക്കാന്‍ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന വിമാന, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?’- മഞ്ഞളാംകുഴി അലി ചോദിച്ചു.

എന്നാൽ, എം.എല്‍.എയുടെ ചോദ്യത്തിണ് മറുപടി നൽകി മുഖ്യമന്ത്രി രംഗത്തെത്തി. അദ്ദേഹം നിയമസഭാംഗം ആകുന്നതിന് മുമ്പ് നല്ല വ്യവസായി ആയിരുന്നുവെന്നും കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ നടത്താന്‍ ശേഷിയുള്ള ആളാണ് അദ്ദേഹമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇങ്ങനൊരാള്‍ക്ക് ഇത്രയും അബദ്ധമായ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിച്ചെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Post a Comment

0 Comments