banner

ബൈക്ക് റാലിക്കിടെ ഹെൽമറ്റ് ധരിച്ചില്ല, ബിജെപി എംപിയ്ക്ക് പെറ്റി



‘ഹർ ഘർ തിരംഗ’ ബൈക്ക് റാലിക്കിടെ ബിജെപി എംപി മനോജ് തിവാരിക്ക് ഫൈൻ. ചെങ്കോട്ട മേഖലയിൽ നടന്ന റാലിയിൽ ഹെൽമറ്റ് ധരിക്കാതെയാണ് മനോജ് പങ്കെടുത്തത്. ഡൽഹി ട്രാഫിക് പൊലീസിൻ്റെയാണ് നടപടി. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മനോജ് തിവാരി ക്ഷമാപണം നടത്തി.

വിവിധ നിയമ ലംഘനങ്ങൾ ഉന്നയിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസൻസില്ലാതെയാണ് എംപി വാഹനം ഓടിച്ചത്. മലിനീകരണം-രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. കൂടാതെ ഹെൽമറ്റും ഇല്ല. ഹെൽമെറ്റ് ഇല്ലാതെ – 1000, ലൈസൻസില്ലാത്തത് – 5000, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ – 10,000, ആർസി ലംഘനം- 5000, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് – 5000 എന്നിങ്ങനെയാണ് ഫൈൻ തുക.

മറ്റൊരാളെ അനധികൃതമായി ബൈക്ക് ഓടിക്കാൻ അനുവദിച്ച ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പൊലീസ് പിഴ ചുമത്തിയത്തോടെ മനോജ് തിവാരി ക്ഷമാപണം നടത്തുകയും ചെയ്തു. “ഹെൽമറ്റ് ധരിക്കാത്തതിൽ ഖേദിക്കുന്നു. ഡൽഹി ട്രാഫിക് പൊലീസിന് ചലാൻ നൽകും.. വാഹനത്തിന്റെ വ്യക്തമായ നമ്പർ പ്ലേറ്റ് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നു, സ്ഥലം ചെങ്കോട്ട ആയിരുന്നു. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. #DriveSafe കുടുംബത്തിനും സുഹൃത്തുക്കൾക്കും നിങ്ങളെ ആവശ്യമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات