banner

ഡൗൺ ടൗൺ പ്രോജക്റ്റിന് പിന്നിൽ വൻ അഴിമതിയെന്ന് പി.സിജോർജ്

കോട്ടയം : തിരുവനന്തപുരംത്തെ ടെക്നോപാർക്കിൽ നടപ്പാക്കുന്ന ഡൗൺ ടൗൺ പ്രോജക്റ്റിന് പിന്നിൽ വൻ അഴിമതിയെന്ന് ജനപക്ഷം നേതാവ് പി.സിജോർജ്. തണ്ണീർതടങ്ങൾ ഉൾപ്പെടെ 19.73 ഏക്കർ ഭൂമി തരം മാറ്റാൻ കമ്പനിക്ക് അനുമതി നൽകിയത് വെറും 35 ദിവസം കൊണ്ടാണെന്നും ജോർ‍ജ് ആരോപിച്ചു.

ഇതിലെ കൈക്കൂലിയുടെ വിശദാംശങ്ങൾ ലഭിക്കണമെങ്കിൽ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിക്കണം. ടോറസ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിന്റർഫെൽ റിയാലിറ്റി കടലാസ് കമ്പനി മാത്രമാണെന്നും പി.സി.ജോർജ് ആരോപിച്ചു. 

ഇവർക്ക് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇഡിക്ക് കൈമാറുമെന്നും പി.സി.ജോർജ് പറഞ്ഞു.

إرسال تعليق

0 تعليقات