വട്ടിയൂർക്കാവിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രകടനങ്ങളും ഒത്തുചേരലും പൊലീസ് നിരോധിച്ചു. സെപ്റ്റംബര്‍ ആറുവരെ ഒരാഴ്ചത്തേക്കാണ് വട്ടിയൂർക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനം. രാഷ്ട്രീയ സംഘർഷങ്ങളിൽ ഒഴിവില്ലാത്തതിനെ തുടർന്നാണ് നടപടി.
നിരോധനം ലംഘിച്ച് യോഗമോ പ്രകടനമോ ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വഞ്ചിയൂരില്‍ കഴിഞ്ഞയാഴ്ച എബിവിപി - എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു.
പിന്നീട് ഇതിന്റെ തുടർച്ചയായിമ പലയിടത്തും സിപിഎം-ബിജെപി സംഘർഷം ഉണ്ടായി. വട്ടിയൂര്‍ക്കാവിലാണ് ഏറ്റവും രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്. ആര്‍എസ്എസ് - സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.തുടർന്നാണ് പൊലീസിന്റെ നടപടി.
0 Comments