എച്ച്എസ്എസ്‌ടി (ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച് എസ്.എ, യു.പി.എസ്.എ / എൽ.പി.എസ്.എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്‌തികയിൽ നിന്നും വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്‌തികകളിൽ പുതിയ ഒഴിവുകൾ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്ലസ് വൺ പ്രവേശനം...
അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യഘട്ട അവസാന അലോട്ട്മെന്‍റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 2,13, 532 പേർ പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടി.
ഇതിൽ 1,19,475 പേർ സ്ഥിരം പ്രവേശനവും 94,057 പേർ താത്കാലിക പ്രവേശനവും നേടി. രണ്ടാംഘട്ട അലോട്ട്മെന്‍റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും. പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി അറയിച്ചു.
0 Comments