കോഴിക്കോട് : മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എം കെ മുനീര്‍ രംഗത്ത്. തന്നെ സ്വവർഗ്ഗരതി അനുകൂലിക്കുന്നവനായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിനെ ശക്തമായി എതിർക്കുന്നു. താൻ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാൻ മുന്‍കെെ എടുത്തത്. ചൈൽഡ് റൈറ്റ്സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണ്. പോക്സോ കേസുകൾ കേരളത്തിൽ കൂടുന്നു. കേസുകളിൽ ശിക്ഷിക്കപ്പെടുന്നില്ല. ഈ ആശയമാണ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞത്.
എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മുനീര്‍ പറഞ്ഞു.ഇതെല്ലാം അറിയുന്ന ഞാൻ എന്തിനാണ് പോക്സോ എന്ന് ചോദിക്കുമോ ? തന്റെ പ്രസ്താവന വളച്ചൊടിച്ചു. ഇത് തന്‍റെ സ്വത്വത്തെ പോലും ബാധിക്കുന്നതായി.ലിംഗ സമത്വം എന്ന ഒരു വാക്ക് മാറ്റിയത് കൊണ്ട് യാഥാർത്ഥ പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നില്ല. ജൻഡർ ജസ്റ്റിസ് ആദ്യം ഉണ്ടാവണം. ലൈംഗികത മാത്രമാണ് അക്കാദമിക് പ്രശ്നം എന്നാണ് കൈപ്പുസ്തകങ്ങളിൽ വിലയിരുത്തപ്പെടുന്നത്.
ഇത് മാറണം.ലോകത്ത് പലയിടത്തും സ്വവർഗ്ഗരതി അംഗീകരിക്കപ്പെട്ടു. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയിൽ അംഗീകരിക്കപ്പെടും. ഇതോടെ കുട്ടികൾക്ക് എതിരെയുള്ള ലൈംഗികത തടയാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കും. കുടുംബ സങ്കൽപ്പങ്ങൾക്ക് ഭീഷണിയാവും. .ഇത് തന്‍റെ അഭിപ്രായമല്ല ലോകത്തെ പൊതു സ്ഥിതി അങ്ങിനെയെന്നാണ് താൻ പറഞ്ഞതെന്നും മുനീര്‍ വ്യക്തമാക്കി.
കെ എ ടി എഫ് കോഴിക്കോട് ആഗസ്റ്റ് 18ന് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗമാണ് വിവാദമായത്.മുനീര്‍ അന്ന് പറഞ്ഞത്….
ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. ജൻഡർ ന്യൂട്രേലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്. ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാൽ കേസ് എടുക്കുന്നത് എന്തിനാണു. ജൻഡർ ന്യൂട്രേലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും.ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ല
പ്രസംഗം ചര്‍ച്ചയായതോടെ മാധ്യമങ്ങളെ കണ്ട മുനീര്‍ തന്‍റെ വാക്കുകള്‍ ഒരു വിഭാഗം വളച്ചൊടിച്ചെന്ന് വിശദീകരിച്ചിരുന്നു.കുട്ടികൾക്കെതിരായലൈംഗിക അതിക്രമം ഉണ്ടായാൽ അത് ജൻഡർ ന്യൂട്രൽ അല്ലേ എന്ന് പറഞ്ഞു രക്ഷപെടാമല്ലോ.പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും.പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ.തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീര്‍ അന്ന് വ്യക്തമാക്കിയിരുന്നു.. ട്രാൻസ് ജെൻഡർ പോളിസി കൊണ്ട് വന്നത് താനാണെന്ന് മൂനീര്‍ ഇന്ന് ആവര്‍ത്തിച്ചു. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ ഇപ്പോൾ പല രാജ്യങ്ങളിലും മൂവ്മെന്റ് വന്നു. ഇത് ഏത് തരം ലൈംഗികതക്കും നിയമ സാധുത ഉണ്ടാക്കും. ഭാവിയിൽ നമ്മുടെ രാജ്യത്തും ഈ മൂവ്മെന്റ് ശക്തിപ്പെടും. ഇതോടെ കുട്ടികൾക്ക് എതിരായ ലൈംഗിക പീഡനവും കൂടുമെന്നും മുനീര്‍ പറഞ്ഞു.
0 Comments