Latest Posts

മങ്കിപോക്സ്: ദുബായിൽ നിന്നെത്തിയ മുപ്പത്തെട്ടുകാരി നിരീക്ഷണത്തിൽ

മാനന്തവാടി : മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാൾ വയനാട് ജില്ലയിൽ നിരീക്ഷണത്തിൽ. ജൂലായ് 15ന് ദുബായിൽ നിന്നെത്തിയ മുപ്പത്തെട്ടുകാരിയെയാണ് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവതിയിൽനിന്നും ശേഖരിച്ച സാംപിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

0 Comments

Headline