ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തിയ സാമ്പത്തിക ബാധിതാ തീർക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരണപ്പെട്ടത്.
സംഭവത്തിൽ സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്.
എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടിനാണ് വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കുന്നംകുളം താലൂക്കാശുപത്രിയിൽ രുഗ്മിണിയെ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിൻറെ സാന്നിധ്യം കണ്ടെത്തിയത്. 22നാണ് രുഗ്മണിയുടെ മരണം. പോസ്റ്റുമോർട്ടത്തിലാണ് വിഷാംശം സ്ഥിരീകരിച്ചത്. മകളാണ് വിഷം നൽകിയതെന്ന് സംശയിക്കുന്നതായി അച്ഛൻ ചന്ദ്രൻ മൊഴി നൽകിയതാണ് വഴിത്തിരിവായത്. ഇന്ദുലേഖയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
0 Comments