banner

സംസ്ഥാനത്ത് വിൽക്കുന്ന കറിപൗഡറുകളെല്ലാം വ്യാജം, എല്ലാം വിഷം: പ്രസ്താവനയുമായി മന്ത്രി എം.വി. ഗോവിന്ദന്‍



തിരുവനന്തപുരം : സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.

ജനങ്ങൾക്ക് വിശ്വാസത്തോട് കൂടി കഴിക്കാൻ സാധിക്കുന്ന ഒന്നാണ് കുടുംബ ശ്രീ ഉല്പന്നങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ബ്രാൻഡിങ്ങും കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പറഞ്ഞത് ഇങ്ങനെ:......
കറിപൗഡറുകളെ പറ്റി പരിശോധിച്ച് നോക്കിയപ്പോള്‍ എല്ലാം വിഷമാണ്. ഒറ്റെയൊരെണ്ണം പോലും ബാക്കിയില്ല, വല്യ പ്രചാരണമൊക്കെ ആയിരിക്കും, പക്ഷെ എന്താ ചെയ്ക, എല്ലാം വ്യാജമാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ - മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിലകുറവാണ്. എന്നാല്‍ ആദായകരമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ സാധിക്കും. ലോകത്തെമ്പാടുമുള്ള ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

തപാല്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ തപാല്‍ ഉരുപ്പടികള്‍ പാഴ്സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ് ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്ന ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments