കണ്ണൂര്‍ : സര്‍വ്വകലാശാലകളുടെ അന്തകനെന്നും മനോരോഗിയെന്നും ഗവര്‍ണറെ വിശേഷിപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സര്‍വ്വകലാശാലയിലെ സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകലാശാല സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവേയാണ് ഗവര്‍ണര്‍ക്കെതിരെ ജയരാജന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ഗവര്‍ണര്‍ ആരിഫ് ഖാന്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ അന്തകനാണെന്നും നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിന് ഗവര്‍ണര്‍ അടിമയായതായും ജയരാജന്‍ പറഞ്ഞു. സ്ഥലം മാറ്റിയാല്‍ മാറിപ്പോകേണ്ട ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഗവര്‍ണറെന്നും സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഒപ്പിടാന്‍ മാത്രം അനുവാദമുള്ളയാളാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു
0 Comments