മെയ്ന്റനൻസ് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച 66-ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു.
തൃക്കരുവ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടമുടി വാർഡ് മെമ്പർ സുജിത് സ്വാഗതവും, ജില്ലാ പഞ്ചായത്ത് മെമ്പർ ബി. ജയന്തി, ബ്ലോക്ക്.പഞ്ചായത്തംഗം എസ്. ഷെഹിനാ മറ്റു വാർഡ് മെമ്പർമാർ ആശംസകളും, അംഗൻവാടി ടീച്ചർ ഗീത നന്ദിയും അറിയിച്ചു. തൃക്കരുവ, തൃക്കടവൂർ ഐസിഡിഎസ് സൂപ്പർവൈസർമാർ, മറ്റു അംഗൻവാടി അധ്യാപകർ, ഹെൽപേഴ്സ്, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
0 Comments