banner

വിദേശ വനിതകള്‍ ആണ്‍സുഹൃത്തുക്കളെ മാറ്റുന്നപോലെയാണ് നിതിഷ് കുമാര്‍ ചെയ്യുന്നത്: ബിജെപി നേതാവ്

പാട്‌ന : ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരെ ആക്ഷേപ പരാമര്‍ശവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. വിദേശ വനിതകള്‍ ആണ്‍സുഹൃത്തുക്കളെ മാറ്റുന്നപോലെയാണ് നിതീഷ് കുമാറും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിതിഷ് കുമാര്‍ ബിജെപി വിട്ടുപോയതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം.

‘ഞാന്‍ കുറച്ച് ദിവസം വിദേശത്തായിരുന്നു. അവര്‍ പറയുന്നത് അവിടുത്തെ വനിതകള്‍ ഏത് നിമിഷവും അവരുടെ ആണ്‍ സുഹൃത്തുക്കളെ മാറ്റും എന്നാണ്. ബിഹാര്‍ മുഖ്യമന്ത്രിയും അതുപോലെയാണ്. ആരുടെ കൈയാണ് അദ്ദേഹം പിടിക്കുക എന്നോ ആരെയാണ് ഉപേക്ഷിക്കുക എന്നോ നമ്മള്‍ക്ക് അറിയില്ല.’ ബിജെപി നേതാവ് പറഞ്ഞു.


‘ബിജെപി നേതാക്കള്‍ എങ്ങനെയാണ് സ്ത്രീകളെ ബഹുമാനിക്കുന്നത് എന്നതിനുള്ള ഉദാഹരണം’ എന്ന കുറിപ്പോടെ കോണ്‍ഗ്രസ് നേതാവ് രണ്‍ദേവ് സുര്‍ജേവാല ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനൊപ്പം ചേര്‍ന്ന് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.


Post a Comment

0 Comments