banner

സർക്കാരിന് കനത്ത തിരിച്ചടി: ഇഡി സമൻസുകൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബി ഹർജി തള്ളി



തിരുവനന്തപുരം : കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. മസാല ബോണ്ടിലെ അന്വേഷണത്തിന് സ്‌റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. അടുത്ത മാസം രണ്ടിന് കിഫ്ബി ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ksfe prakkulam


ഫെമ ലംഘനം പരിശോധിക്കേണ്ടതു ഇഡി അല്ലെന്നു ചൂണ്ടിക്കാട്ടി സമർപിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഇഡിയുടെ സമൻസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കിഫ്ബി ഉയർത്തിയത്. ഇഡിയല്ല, റിസർവ് ബാങ്ക് ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു.

തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഇഡി തടസ്സപ്പെടുത്തുകയാണെന്നു പറഞ്ഞപ്പോൾ തുടർച്ചയായി എന്തുകൊണ്ടാണ് സമൻസ് അയയ്ക്കുന്നതെന്നു കോടതി ഇഡിയോടു വാക്കാൽ ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതോടെ ഹർജി സെപ്റ്റംബർ 2നു പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു.

Post a Comment

0 Comments