banner

'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ'; തൃക്കരുവ പഞ്ചായത്തിൽ വായ്പാമേള

അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപ്പഞ്ചായത്തിൽ വ്യവസായ വകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് വായ്പാമേള സംഘടിപ്പിച്ചു. സംരംഭകവർഷത്തിന്റെ ഭാഗമായി 'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതി യുടെ ഭാഗമായി സംരംഭകർക്കായി വായ്പ, ലൈസൻസ്, സബ്സിഡി എന്നിവ നൽകുന്നതുമായി ബന്ധപ്പെട്ടാണ് മേള നടത്തിയത്. 

ഗ്രാമപ്പഞ്ചായത്ത് ഹാളിൽ മേള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ സുലഭ അധ്വക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്‌മീൻ എം കരുവ സ്വാഗതം ആശംസിച്ചു. മേളയിൽ ഏഴ് സംരംഭകർക്ക് വായ്പ വിതരണം ചെയ്തു. അഞ്ച് സംരംഭകരുടെ അപേക്ഷ ബാങ്ക് പ്രതിനിധികൾ സ്വീകരിച്ചു. മേളയിൽ പങ്കെടുത്ത സംരംഭകർക്ക് വിവിധ ലൈസൻസുകൾ വിതരണം ചെയ്തു.

Post a Comment

0 Comments