ഹരിപ്പാട് : വാഹനപരിശോധനയ്ക്കിടെ ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ പുക്കറിയ അഡരംഗ മാൾഡ ഗോസായിപൂർ സ്വദേശി ജയ്മണ്ഡലാണ് (28) അറസ്റ്റിലായത്.
.gif)
ഇന്നലെ പുലർച്ചെ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. 65 ഗ്രാം ഹെറോയിൻ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഓട്ടോയിൽ വന്നിറങ്ങി നടന്നുനീങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات