banner

ഇഞ്ചവിള വൃദ്ധസദനത്തിലെ അന്തേവാസികളെക്കൊണ്ട് പുറംപണിയെടുപ്പിച്ചു; ആരോപണവുമായി ബി.ജെ.പി രംഗത്ത്

അഞ്ചാലുംമൂട് : ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളെക്കൊണ്ട് റോഡും പരിസരവും വൃത്തിയാക്കിയതായി ആരോപിച്ച് ബി.ജെ.പി രംഗത്ത്. പ്രായമേറിയ വയോവ്യദ്ധരെ കഷ്ടപ്പെടുത്തുന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ബി.ജെ.പി ഉന്നയിച്ചു. ഇത് സംബന്ധിച്ച പരാതി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാാ റുമെന്ന് ബി.ജെ.പി ഏരിയ പ്രസിഡൻ്റ് അജയൻ മകരവിളക്ക് പ്രതികരിച്ചു.

റോഡും പരിസരവും വൃത്തിയാക്കിയത് അന്തേവാസികളെക്കൊണ്ടാണെന്ന് ശ്രദ്ധയിൽപ്പെട്ട ബി.ജെ.പി തൃക്കരുവ പഞ്ചായത്ത് സമിതിയുടെ പ്രവർത്തകരും നാട്ടുകാരും ഇടപെട്ട് സൂപ്രണ്ടിൻ്റെ നടപടി അവസാനിപ്പിച്ചതായും ബി.ജെ.പി മണ്ഡലം ഭാരവാഹി മഹേഷ് ഇഞ്ചവിള അറിയിച്ചു.

കഴിഞ്ഞ ദിവസം ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളെക്കൊണ്ട് പാറപ്പൊടിയും മണലും ഇരുന്നൂറ് മീറ്ററോളം ചുമപ്പിച്ചതായും ശേഷം ഇത് ഉപയോഗിച്ച് സമീപത്ത് കോൺക്രീറ്റ് ചെയ്യിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ ബി.ജെ.പി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അറിയിച്ചു.

Post a Comment

0 Comments