banner

സൈനിക ഉദ്യോഗസ്ഥരുമായി പറന്ന പാക് ഹെലികോപ്ടര്‍ തകര്‍ന്നു വീണു



പാക്കിസ്ഥാന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി പറന്ന ഹെലികോപ്ടര്‍ തകര്‍ന്നു വീണു. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട എ.എസ് 350 സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേരാണ് മരിച്ചത്.

ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി, ബ്രിഗേഡ്. അംജദ് ഹനീഫ് (ഡി.ജി. കോസ്റ്റ് ഗാര്‍ഡ്), മാജ് സഈദ് (പൈലറ്റ്), മാജ് തല്‍ഹ (കോ പൈലറ്റ്), നായ്ക് മുദസിര്‍ (ഹെലി ക്ര്യൂ) തുടങ്ങിയവരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ബലൂചിസ്താനിലെ ലാസ്ബെലയില്‍വെച്ചായിരുന്നു അപകടം.

പാക് സൈന്യം ഇതുവരെ വിമാനാപകടം സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ കാണാതായെന്ന വാര്‍ത്ത അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലാസ്‌ബെല മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ അപകടപ്പെട്ടവര്‍ക്ക് സഹായവുമായി എത്തിയ ഹെലികോപ്ടറാണ് ഇതെന്നാണ് സൈന്യം പറയുന്നത്. ഹെലികോപ്ടറിനായി തിരച്ചില്‍ തുടരുകയാണ്



നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments