പാലക്കാട് യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ .കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സേലം പാടിയപൊടി സ്വദേശി രാജയാണ് മരിച്ചത്.
.gif)
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ട്രെയിനിലെ ശുചിമുറിയിലാണ് രാജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിന്‍ പറളി സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്നാണ് സ്റ്റേഷൻ മാസ്റ്ററെ ബോഡി കണ്ടതായി അറിയിച്ചത്. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിച്ചു. രാജയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
0 Comments