banner

രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പഠിപ്പിച്ച പൈലറ്റ് കുഞ്ഞിപ്പാലു അന്തരിച്ചു



ആലുവ : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പരിശീലിപ്പിച്ച പൈലറ്റും പൈലറ്റ് പരീക്ഷയില്‍ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടന്‍കണ്ടത്ത് തോപ്പില്‍ ക്യാപ്റ്റന്‍ ടി.എ കുഞ്ഞിപ്പാലു അന്തരിച്ചു. 94 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.

ksfe prakkulam


ശ്രീലങ്കയുമായുള്ള കരാര്‍ ഒപ്പിടാന്‍ രാജീവ് ഗാന്ധി പോയപ്പോള്‍ കൊളംബോയിലേക്ക് വിമാനം പറത്തിയത് കുഞ്ഞിപ്പാലുവാണെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

തൃശൂര്‍ മണലൂര്‍ സ്വദേശിയായ കുഞ്ഞിപ്പാലു 1949ലാണ് ജോലിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ റീജിയണല്‍ ഡയറക്ടറായി 1989ല്‍ വിരമിച്ച അദ്ദേഹം ആലുവയിലാണ് സ്ഥിരതാമസം.

إرسال تعليق

0 تعليقات