banner

പ്ലസ്‌ വൺ മൂന്നാം അലോട്മെൻ്റും പുറത്ത്; ക്ലാസ് വ്യാഴാഴ്ച്ച മുതൽ



തിരുവനന്തപുരം : പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്മെൻറ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെൻറിൽ കൂടുതൽ മെറിറ്റ് സീറ്റുകൾ ഉണ്ടെന്നാണ് വിവരം. 

ksfe prakkulam



കഴിഞ്ഞ രണ്ട് അലോട്മെൻറുകൾക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറൽ സീറ്റായി പരിഗണിച്ചിട്ടുണ്ട്. വിവിധ സംവരണ സീറ്റുകളിൽ ഒഴിവുള്ളവ കൂടി ചേർത്താണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും. 

22, 23, 24 തീയതികളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 25നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. https://hscap.kerala.gov.in/ വഴി വിവരങ്ങൾ അറിയാം.

إرسال تعليق

0 تعليقات