ഭാര്യയെയും മക്കളെയും ഉപദ്രവിക്കാൻ അജേഷ് ആയുധവുമായി നിൽക്കുന്നുവെന്ന് അജേഷിന്റെ ഭാര്യ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ അഞ്ചൽ എസ് ഐ പ്രജീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറയ്ക്കലിലെത്തിയത്. കയ്യിൽ കത്രിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അജേഷിനെ അനുനയിപ്പിക്കാൻ പോലീസ് ശ്രമം നടത്തി.
എന്നാൽ വീടിനുള്ളിലേക്ക് കടന്ന ഇയാൾ അവിടെ നിന്ന് വെട്ടുകത്തിയുമായി തിരിച്ചെത്തി എസ് ഐ പ്രജീഷ് കുമാറിനെ വെട്ടാൻ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ആയിരുന്നു. ആക്രമണം തടുത്ത എസ്.ഐ റാഫിയെ ചവിട്ടി വീഴ്ത്തുകയും സി.പി.ഓ അരുൺ ജോസഫിൻ്റെ ശരീരത്ത് കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു.
പിന്നാലെ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അഞ്ചൽ ഐ.എസ്.എച്ച്.ഒ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ റാഫി, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ അജിത് ലാൽ എന്നിവരുടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
0 Comments