banner

ലഹരി മരുന്നുമായി മദ്രസ അധ്യാപകനും സുഹൃത്തും ബീച്ചില്‍; പരിശോധനയിൽ അറസ്റ്റ്

തൃശൂര്‍ : ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയില്‍. പേ ബസാര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് മാപ്പിളകുളത്ത് വീട്ടില്‍ ഫൈസല്‍(23) ആണ്ടുരുത്തി വീട്ടില്‍ ശ്രീജിത്ത്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമായിരുന്നു ഇവരെ പൊലീസ് സംഘം പിടികൂടിയത്.

ഓണക്കാലത്തിന് മുമ്പായി ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലുമായി പിടിയിലായത്. 

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നായിരുന്നു പരിശോധന്. പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എസ്‌ഐ മാരായ പി സി സുനില്‍, ബിജു, എഎസ്‌ഐമാരായ സി ആര്‍ പ്രദീപ്, ജോസി, സീനിയര്‍ സിപിഒമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന്‍ ആര്‍ കൃഷ്ണ, നിഷാന്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.

إرسال تعليق

0 تعليقات