ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഫ്രാന്‍സും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ തൃപ്തരാണെന്നും മികച്ച ബന്ധം ലോക നന്മയ്ക്കാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനുള്ള മറുപടി സന്ദേശത്തില്‍ മോദി പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദം കാലത്തിന്റെ പരീക്ഷണമാണെന്നും അത് രണ്ട് ജനതകള്‍ക്കും പ്രയോജനം ചെയ്യുന്നുവെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ മറുപടിയായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മൗറിഷ്യസിന്റെ ആശംസകള്‍ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നാണ് മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥിന്, പ്രധാനമന്ത്രി മറുപടി നല്‍കിയത്.
ഇന്ത്യ ഭൂട്ടാനുമായുള്ള ബന്ധത്തെ വിലമതിക്കുന്നു.ഭൂട്ടാന്‍ അടുത്ത അയല്‍ക്കാരനും വിലപ്പെട്ട സുഹൃത്തുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു .ആശംസകള്‍ അറിയിച്ച മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനും മഡഗാസ്‌കര്‍ നേതാവ് ആന്‍ഡ്രി രാജോലിനയ്ക്കും നരേന്ദ്ര മോദി നന്ദി പറഞ്ഞു.
0 Comments