കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സര്‍വകലാശാലകളില്‍ സിപിഎം നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രം നിയമനം നല്‍കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കന്‍മാര്‍ക്കും അവരുടെ ബന്ധുക്കുള്‍ക്കും വേണ്ടി സര്‍വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്ന ദൗര്‍ഭാഗ്യകരമാണ്. കണ്ണൂരിലെ അധ്യാപക നിയമനത്തിലും ഇത് സംഭവിച്ചു.
25വര്‍ഷത്തെ അധ്യാപന പരിചയമുള്ള ആളെ രണ്ടാം സ്ഥാനക്കാരന്‍ ആക്കി മാറ്റി.നേരത്തെ സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിട്ടത് യുഡിഎഫ് സര്‍ക്കാരാണ്. ഇതേ തുടര്‍ന്ന് നിയമനത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments