banner

പേവിഷബാധയേറ്റ അതിഥിത്തൊഴിലാളി ആശുപത്രിയില്‍ നിന്ന് മുങ്ങി

കോട്ടയം : പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത് ആശങ്ക പരത്തി. ജില്ലയില്‍ ജാഗ്രതനിര്‍ദേശം നല്‍കിയ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.30നാണു സംഭവം.

നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവന്‍ ബറുവ (39) ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയില്‍ രാത്രി 10.30ന് അത്യാഹിത വിഭാഗത്തില്‍ എത്തി. 

തുടര്‍ന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.
സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടി. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്. 

യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments