Latest Posts

ത്രിവർണ്ണ അഴകിൽ റഹ്മാനിയ മസ്ജിദ്; അഷ്ടമുടിയിൽ ദൃശ്യവിരുന്നായി പള്ളിയിലെ വെളിച്ച ക്രമീകരണം


അഷ്ടമുടി : 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അഷ്ടമുടി റഹ്മാനിയ മസ്ജിദിൽ തെളിയിച്ച അലങ്കാര വിളക്കുകൾ ശ്രദ്ധേയമാകുന്നു. ദേശീയ പതാകയുടെ നിറങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. 

കരുവ മുസ്ലീം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഷ്ടമുടി റഹ്മാനിയ മസ്ജിദിൻ്റെ ചീഫ് ഇമാം ഉസ്താദ് ഷാജഹാൻ അസ്ഹരിയുടെ നേതൃത്വത്തിലാണ് യുവാക്കളുടെ സാന്നിധ്യത്തിൽ ലൈറ്റുകൾ ക്രമീകരിച്ചത്.

ഏതായാലും നാടിന് ഒരു ദൃശ്യവിസ്മയമാകുകയാണ് പള്ളിയിലെ ഈ ത്രിവർണ്ണ ശോഭ. 

0 Comments

Headline