banner

ഒപ്പമാരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടും: മുതിർന്ന നേതാക്കളുടെ രാജിയ്ക്ക് പിന്നാലെ രാഹുൽ ​ഗാന്ധി



ന്യൂഡൽഹി : കോൺഗ്രസ് മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.
ആരും കൂടെയില്ലെങ്കിലും മോദി സർക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോ‍ഡോ യാത്രക്ക് മുന്നോടിയായി കോൺ​ഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിലാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം.

ksfe prakkulam


മോദി സർക്കാറിനെതിരെയുള്ള പോരാട്ടത്തിൽ തന്നെ പിന്തുണക്കുന്നത് ആരായാലും സ്വീകരിക്കുമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്നും രാഹുൽ സമ്മേളനത്തിൽ അറിയിച്ചു. മുതിർന്ന നേതാവ് ജയറാം രമേശും സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധികളുടെ ചോദ്യത്തിന് ഒന്നരമണിക്കൂറോളം രാഹുൽ മറുപടി നൽകിയെന്ന് ജയറാം രമേഷ് പറഞ്ഞു.

എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 150-ലധികം സിവിൽ സൊസൈറ്റി സംഘടനകളും പ്രസ്ഥാനങ്ങളും പ്രൊഫഷണലുകളും യൂണിയനുകളും പങ്കെടുത്ത ‘ഭാരത് ജോഡോ യാത്ര’ രാഹുൽ ഗാന്ധി സെപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കും. 3500 കിലോമീറ്റർ മാർച്ചിന് രാഹുൽ ​ഗാന്ധി പൗരപ്രമുഖരുടെ പിന്തുണ തേടി.

إرسال تعليق

0 تعليقات