banner

ഗവർണറുടെ വാക്ക് ശരിവച്ച് രാജ്ഭവൻ

അക്രമണം നേരിട്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ആരോപണം ശരിവച്ച് രാജ്ഭവൻ. ഇത് സംബന്ധിച്ച പരാതി രാജ്ഭവനിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയതായും രാജ്ഭവൻ അറിയിച്ചു. എ.ഡി.സി മനോജ് യാദവാണ് ഇത് സംബന്ധിച്ച പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയത്. ചരിത്ര കോൺഗ്രസ്സിൽ നടന്ന ആക്രമണത്തിൽ മനോജ് യാദവിൻ്റെ വസ്ത്രം കീറുന്ന തരത്തിലേക്ക് പോലും ആക്രമണം എത്തിയെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിൻ്റെ ഭരണഘടനാ തലവൻ കൂടിയായ ഗവർണർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നടപടി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ കണ്ടെത്തേണ്ട പോലീസ് പരാതി നൽകിയിട്ട് പോലും ഇതിന് ശ്രമിച്ചില്ലെന്ന് രാജ്ഭവൻ ആരോപിച്ചു.

അതേ സമയം, കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രംഗത്തെത്തി. വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാ പരിധികളും ലംഘിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വേണമെങ്കിലും വിമര്‍ശിക്കാം, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിസിയുടെ നടപടികളെ തുടര്‍ന്ന്  പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതാണ്.മാന്യതയുടെ അതിര്‍വരുമ്പുകള്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ലംഘിച്ചു. താന്‍ നിയപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും വിസി വ്യക്തമാക്കി. ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. 

മുന്‍പ് ചരിത്രകോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Post a Comment

0 Comments