ഡൽഹി : ഹൃദയാഘാതത്തെത്തുടർന്ന് 15 ദിവസമായി അബോധാവസ്ഥയിലായ ജനപ്രിയ ഹാസ്യനടൻ രാജു ശ്രീവാസ്തവ ഒടുവിൽ ജീവിതത്തിലേക്കു തിരിച്ചുവരുന്നു.

വ്യാഴാഴ്ച അദ്ദേഹത്തിനു ബോധം തെളിഞ്ഞുവെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറി ഗർവിത് നാരാങ് വാർത്താ ഏജൻസിയായ എഎൻഐയോട് അറിയിച്ചു.
നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നാരാങ് അറിയിച്ചു. ജിമ്മിൽ ട്രെഡ്‌മിൽ വ്യായാമത്തിനിടെ നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
0 Comments