banner

കേരളത്തിൽ ഏഴ് ജില്ലകളിലെ ചുവപ്പ് ജാഗ്രത പിൻവലിച്ചു; എട്ട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. തീവ്രമായ മഴയ്ക്ക് ശമനം ആയതിനെ തുടർന്നാണ് റെഡ് അലർട്ട് പിൻവലിച്ചത്.കോട്ടയം,ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇന്നു രാവിലത്തെ അറിയിപ്പു പ്രകാരം മൂന്നു ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്- കോട്ടയം, എറണാകുളം, ഇടുക്കി.

പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വെള്ളിയാഴ്ചയോടെ സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനമാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.അതേ സമയം എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആക്കി മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments