banner

മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍; അന്വേഷണം

തിരുവനന്തപുരം മുട്ടത്തറ മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍. മുറിച്ചുമാറ്റപ്പെട്ട നിലയില്‍ രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍ കിണറ്റിനുള്ളില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വലിയതുറ പോലീസ് സ്ഥലത്തെത്തുകയും കണ്ടെടുത്ത കാലുകള്‍ കിണറ്റില്‍നിന്ന് മാറ്റുകയും ചെയ്തു.

കിണറിനുള്ളില്‍ മെഡിക്കല്‍ കോളേജിലെ മലിന ജലം ഒഴുകിയെത്തുന്ന പെപ്പ് ഘടിപ്പിച്ചിട്ടുണ്ട്. കാലുകള്‍ ആശുപത്രി അവശിഷ്ടങ്ങള്‍ക്കൊപ്പം ഒഴുകിയെത്തിയതാണോ എന്ന സംശയവും ശക്തമാണ്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. രോഗികളുടെ മുറിച്ചുമാറ്റുന്ന ശരീരഭാഗങ്ങള്‍ മെഡിക്കല്‍ കോളേജില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണ്. സെക്ഷന്‍ 174 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വലിയതുറ പോലീസ് അറിയിച്ചു.

Post a Comment

0 Comments